*പാചക ലോകം(03)*
🍵🍵☕🍿🍔☕🍵🍵
*ബീഫ് ഫ്ലവർ പോട്ട്*
*_ചേരുവകൾ_*
ബീഫ് അര കപ്പ്
ഉള്ളി 1
മുളക് 2
കറിവേപ്പില, ചപ്പ് ആവശ്യത്തിന്.
_*തയ്യാറാക്കുന്ന വിധം*_
ഇഞ്ചി വെളുതുള്ളി ചതച്ചത് ഒരു ടീസ്‌പൂൺ
മൈദ പൊടി ഒന്നര കപ്പ്
carrotr
കുരുമുളകും ഉപ്പും ഗരം മസാലയും ചേർത്ത് ബീഫ് വേവിച്ചെടുക്കുക.
ഒരു പാനിൽ എണ്ണയൊഴിച്ചു ഉള്ളി ഇടുക.. അല്പം ഉപ്പും.വാടിയ ശേഷം മുളകും ഇഞ്ചി, വെളുത്തുള്ളി,കറിവേപ്പില ചേർത്ത് കൊടുക്കുക.. ഗരം മസാല പൊടി കാൽ ടീസ്പൂൺ വിതറുക. ശേഷം വേവിചെടുത്ത ബീഫ് ചെറുതാക്കി ചേർത്തിളക്കുക. ചപ്പ് വിതറിക്കൊടുക്കുക.
ഇനി നമുക്ക് പോട്ട് ഉണ്ടാക്കാം.
ഒരു ഒന്നര കപ്പ് മൈദ പൊടിയിലേക്ക് ഒരു സ്പൂൺ ഓയിലും,ഒരല്പം ഉപ്പും ചേർത്തിളക്കി ചൂടുവെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴക്കുന്ന പരുവത്തിൽ കുഴച്ചെടുക്കുക. ഒരു മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കുക.
ശേഷം മാവ് ചെറിയ ഉരുകളാക്കുക. പ്രെസ്സിൽ അമർത്തി ഒരു ഗ്ലാസിന്റെ പിന് ഭാഗത്തു വെച്ച് ഷേപ്പ് ആക്കുക..ഗ്ലാസിന്റെ പിൻ ഭാഗം എണ്ണയിൽ മുക്കി പൊരിക്കുക... മുക്കി ഒരു 15 സെക്കന്റ് ആയ ശേഷം ഗ്ലാസിൽ നിന്നും അടർത്തി എല്ലായിടത്തേക്കും എണ്ണ വരുന്ന രീതിയിൽ പൊരിച്ചെടുക്കുക. അതികം മോരിയേണ്ട ആവശ്യം ഇല്ല.
ഇങ്ങനെ ഓരോന്നും പൊരിച്ചെടുക്കുക.
ഇനി സാലഡ് ഉണ്ടാക്കാം.
കാൽ കപ്പ് ക്യാരറ്റ്, കാൽ കപ്പ് കക്കരിക്ക എന്നിവ ചെറുതാക്കി അരിഞ്ഞതിലേക്ക് ഒരു അര സ്പൂൺ ലെമൺ ജ്യൂസ്, ഒരല്പം കുരുമുളക് പൊടിയും ചേർത്ത് ഇളക്കുക.
ഇനി മയോണീസ് ഉണ്ടാക്കാം.
അരക്കപ് പാലും, അര കപ്പ് സൺഫ്ലവർ ഓയിലും
,2അല്ലി വെളുത്തുള്ളി, അല്പം ലെമൺ ജ്യൂസ് മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. തിക്‌നെസ്സ് കിട്ടാൻ കൂടുതൽ ഓയിൽ ചേർത്താൽ മതി.
ഇനി നമുക്ക് ഫ്ലവർ പോട്ട് ഉണ്ടാക്കാം
ഓരോ പോട്ടിലും ഒന്നോ രണ്ടോ സ്പൂൺ ബീഫ് മസാല ചേർക്കുക.
ശേഷം എല്ലാ പോട്ടിലും സാലഡ് അൽപാൽപമായി ചേർക്കുക. മയോണീസ് ഒഴിച്ച് കൊടുക്കുക.
മല്ലിയില കൊണ്ട് അലങ്കരിക്കാം..
➖➖➖➖©➖➖➖➖
🌟 *_മുസ്ലിം സ്ത്രീ മത ഭൗതിക സമന്വയ വാട്ട്സപ്പ് ഗ്രൂപ്പ്_*🌟
📲 +919846284236
http://www.facebook.com/muslimsthree786
0 Comments